കൊയിലാണ്ടി സബ് ജയിലില്‍ നിന്നും ചാടിയ പ്രതി പോലീസ് വലയില്‍ ; പടികൂടിയത് പൂനൂരില്‍ വെച്ച്

NEWSDESK

കൊയിലാണ്ടി: കൊയിലാണ്ടി സബ് ജയിലില്‍ നിന്നും ചാടിയ പ്രതി പിടിയില്‍. റിമാന്റില്‍ കഴിയുകയായിരുന്ന ബാലുശ്ശേരി സ്വദേശി അനസാണ് പിടിയിലായിരിക്കുന്നത്. ഞായറാഴ്ച്ച രാവിലെ 7 മണിയോടെയാണ് ഇയാള്‍ ജയിലില്‍ നിന്നും പുറത്തുചാടിയത്. കളവ് കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പ്രതി.

ജയില്‍ മതിലിന്റെ കോടതിയോട് അടുത്തുള്ള ഉയരം കുറഞ്ഞ ഭാഗത്ത് കൂടി ചാടിരക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെ പൂനൂരില്‍ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു.

ജയില്‍ ഉദ്യോഗസ്ഥരായ സുബിന്‍ലാല്‍, ഷെഫീര്‍, മനോജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!