Site icon CTV Online

എസ്എഫ്ഐ നേതാവിന്റെ ഭീഷണി പ്രസംഗം; കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ ഹൈക്കോടതിയിലേക്ക്

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ പ്രിൻസിപ്പൽ ഹൈക്കോടതിയെ സമീപിക്കും. പൊലീസ് സാന്നിധ്യത്തിൽ നടത്തിയ ഭീഷണിയിൽ പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് പ്രിൻസിപ്പൽ സുനിൽ ഭാസ്കർ അറിയിച്ചു.

എസ് എഫ് ഐ പ്രവർത്തകർ കോളേജിലേക്ക് നടത്തിയ മാർച്ചിലായിരുന്നു പ്രിൻസിപ്പലിനെതിരെ എസ്എഫ്ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ്‌ ഭീഷണി മുഴക്കിയത്. അതേസമയം എസ്എഫ്ഐ നേതാവിനെ മർദിച്ചെന്ന കേസിൽ പ്രിൻസിപ്പലിനോട് ഹാജരാകാൻ ആവശ്യപ്പെട്ടു പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാക്കാനാണ് നിർദേശം.

Exit mobile version