
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവ സംവിധായകൻ പോലീസ് പിടിയിൽ. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36) നെയാണ് പോലീസ് അതിസാഹസികമായി സിനിമാ സ്റ്റൈലിൽ പിടികൂടിയത്. ബൈനറി സിനിമയുടെ സംവിധായകനാണ്. സിനിമയിൽ ചാൻസ് നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഡിവൈ.എസ്.പി. ഹരിപ്രസാദിന് ലഭിച്ച പരാതിയെ തുടർന്ന് കൊയിലാണ്ടി സി ഐ എം വി. ബിജു, എസ്.ഐ. വി. അനീഷ്, എ.എസ്.ഐ.മാരായ വിനീഷ് കെ, ഷാജി എസ്, എസ്.സി.പി.ഒ. ഷിനു തുടങ്ങിയ പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. ഒടുവിൽ രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ ഒളിവിൽ താമസിച്ചിരുന്ന നടക്കാവിലെ താമസസ്ഥലത്ത് പോലീസെത്തി .പോലീസിനെ കണ്ട് ഇയാൾ ഇറങ്ങി ഓടി.പോലീസ് സിനിമാ സ്റ്റൈലിൽ ഇയാളെ ജീപ്പിൽ പിന്തുടർന്നു ഒടുവിൽ ജീപ്പ് കുറുകെ നിർത്തി ഇയാളെ പൊക്കി വണ്ടിയിൽ കയറ്റി. ഇയാളെ കോടതിയിൽ ഹാജരാക്കി.
