
NEWSDESK
കൊയിലാണ്ടി സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. മൂടാടി ഹില്‍ബസാര്‍ രതീഷ് ആണ് മരിച്ചത്. നാല്‍പത്തി ഒന്ന് വയസായിരുന്നു.
മൂടാടി റെയില്‍വേ ഗേറ്റിന് പടിഞ്ഞാറ് ഭാഗത്തായാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോട് കൂടി റെയില്‍വേ പാളത്തിലൂടെ നടന്നു നീങ്ങിയ ഇയാളെ ഗേറ്റ് മാന്‍ കാണുകയും മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ തീവണ്ടിയ്ക്ക് മുന്നിലേക്ക് ഇയാള്‍ ചാടുകയായിരുന്നു.
കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.