
newsdesk
കോഴിക്കോട് : കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങ് നേരിട്ടതായി പരാതി. കെപിഎംഎസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് സീനിയർ വിദ്യാർത്ഥികളിൽ നിന്ന് മർദ്ദനമേറ്റത്. സംഭവത്തിൽ വിദ്യാർത്ഥി പൊലീസിൽ പരാതി നൽകി.
മിഠായി നൽകിയിട്ട് വാങ്ങിയില്ലായെന്ന് പറഞ്ഞ് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചുവെന്നാണ് പരാതി. കുട്ടി ഇന്നലെ സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു ആക്രമണം. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നല്കുകയായിരുന്നു.
