Site icon CTV Online

കോട്ടയത്ത് കൊവിഡ് മാനദണ്ഡം പാലിക്കാതെ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ യോഗം; അസുഖം ബാധിച്ചത് എട്ട് പേര്‍ക്ക്

Web Desk

കോട്ടയത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിജിലന്‍സ് യോഗം. യോഗത്തില്‍ പങ്കെടുത്ത എട്ട് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിജിലന്‍സ് എസ് പി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. വിജിലന്‍സ് ഓഫീസിലായിരുന്നു യോഗം.ഇത് സംബന്ധിച്ച് ഡിജിപിക്ക് ഉദ്യോഗസ്ഥര്‍ പരാതി നല്‍കി. കഴിഞ്ഞ 15ാം തിയതിയാണ് യോഗം ചേര്‍ന്നത്. 40 ഉദ്യോഗസ്ഥര്‍ യോഗത്തിനുണ്ടായിരുന്നു. ഇടുങ്ങിയ റൂമിലാണ് യോഗം ചേര്‍ന്നതെന്നും പരാതിയില്‍ പറയുന്നു.നേരത്തെ തന്നെ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് അറിയിച്ചിരുന്നു. എന്നാല്‍ അത് അവഗണിച്ചാണ് യോഗം നടത്തിയതെന്നും വിവരം. എന്നാല്‍ എസ് പി ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. 40 ഉദ്യോഗസ്ഥര്‍ യോഗത്തിന് ഇല്ലായിരുന്നുവെന്നും കൊവിഡ് മാനദണ്ഡം പാലിച്ചാണ് യോഗം നടത്തിയതെന്നും എസ് പി പറഞ്ഞു. ഡിവൈഎസ്പിക്ക് മാത്രമേ കൊവിഡ് വന്നുള്ളൂ എന്നും എസ് പിയുടെ വിശദീകരണം

Exit mobile version