Site icon CTV Online

പിതാവിനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; മകൻ അറസ്റ്റിൽ

Web Desk

എറണാകുളം കോട്ടപ്പടിയിൽ പിതാവിനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കേസിൽ മകൻ അറസ്റ്റിലായി. കോട്ടപ്പടി അയിരൂർ ഉപ്പുകണ്ടം സിജുവിനെയാണ് കോട്ടപ്പടി പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന പിതാവ് ഗോപാലനെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. കഴുത്തിന് പരുക്കേറ്റ ഗോപാലൻ ചികിത്സയിലാണ്. മദ്യപിച്ച് വീട്ടിൽ സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നയാളാണ് സിജു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version