Site icon CTV Online

കൂമ്പാറ ഫാത്തിമാബി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

മുക്കം: കൂമ്പാറ ഫാത്തിമാബി സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികൾ ലഹരിക്കെതിരെ സമൂഹ ജാഗ്രത ജ്യോതി, സിഗനേച്ചർ ക്യാമ്പയിൻ, പോസ്റ്റർ പ്രദർശനം, ഫ്ലാഷ്മോബ്, പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. ചടങ്ങിൽ പ്രോഗ്രാം ഓഫീസർ യഹിയ എം പി സ്വാഗതം പറഞ്ഞു.

വാർഡ് മെമ്പർ മുഷീർ പട്ടേക്കുന്നൻ ഒപ്പ് വച്ചു ദീപം കൊളുത്തി പ്രോഗ്രാം ഉദ്ഘാടനം നിർവ്വഹിച്ചു. സാദിഖ് പുൽപറമ്പിൽ, ചെറുവാടി ഗവണ്മെന്റ് ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഷകീബ് മാസ്റ്റർ, ജസി ടീച്ചർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ടി കെ ബാബു, സലാം കാരമൂല, മുബീന ടീച്ചർ, ജമാൽ മാസ്റ്റർ, അബൂബക്കർ സിദ്ധീഖ് കൊടുവള്ളി പൗര പ്രമുഖർ എന്നിവർ സംസാരിച്ചു.


ലഹരി എന്ന മാരക വിപത്തിനെ ഉന്മൂലനം ചെയ്യാനും ജനങ്ങൾക്കും നാട്ടുകാർക്കും യുവ തലമുറക്കും മാതൃകയായി ബോധവൽക്കരണ പരിപാടി.

Exit mobile version