Site icon CTV Online

ഉന്നത വിജയം നേടിയ പ്രതിഭകകളെ ആദരിച്ചു

കൂമ്പാറ :ഫാത്തിമ ബീ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ കൂമ്പാറയിൽ നിന്നും പ്ലസ് ടു എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും എൽ എസ് എസ് ,യു എസ് എസ് ,എൻ എം എം എസ്,രാജ്യപുരസ്കാർ എന്നിവ കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.അനുമോദന യോഗത്തിന്റെ ഉദ്ഘാടനം തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ സി കെ കാസിം നിർവഹിച്ചു.

തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട സി കെ കാസിമിനനെ പ്രിൻസിപ്പാൾ നാസർ മാസ്റ്റർ ചെറുവാടി ഹാരാർപ്പണം നടത്തി. സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ എംഎൽഎയുടെ വീട്ടുവളപ്പിൽ നട്ടുവളർത്താനായി മാവിൻ തൈ നൽകിയാണ് സ്വീകരിച്ചത് .ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ബെന്നി അബ്രഹാം അധ്യക്ഷത വഹിച്ചു.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജുകുട്ടി കക്കാടംപൊയിൽ,സ്കൂൾ എച്ച് എം ആയിഷാ ബീ ടീച്ചർ,ഡോ അഷ്റഫ് കയ്യലശേരി ,ഡോ നാസർ കുന്നുമ്മൽ,അബ്ദുൽ നാസർ ടി ടി ,പ്രിൻസ് ടി.സി ,അബ്ദുസ്സലാം വി. കെ ,അബൂബക്കർ പിശ്രീന കെ എന്നിവർ സംസാരിച്ചു.പ്രിൻസിപ്പാൾ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി യഹിയ എംപി നന്ദിയും പറഞ്ഞു

Exit mobile version