newsdesk
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ആനയോടിൽ വളർത്തു നായയെ അജ്ഞാത ജീവി ആക്രമിച്ചു .കാൽപാടുകൾ പുലിയുടേതെന്ന് സംശയം ഉള്ളതായി ഫോറെസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു .4 ഇഞ്ച് വലിപ്പമുള്ള പുലിയുടെതെന്ന് തോന്നിക്കുന്ന കാല്പാടുകളാണ് കണ്ടെത്തിയത് .ഫോറെസ്റ്റ് ഉദ്യോഗസ്ഥർ മേഖലയിൽപരിശോധന നടത്തി .കൂമ്പാറ ആനയോട് സ്വദേശി കാഞ്ഞിരക്കൊമ്പേൽ ജെയ്‌സന്റെ വളർത്തുനായയെ ആണ് അക്രമിച്ചത്.
മേഖലയിൽ ക്യാമറ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ഫോറെസ്റ്റ് ഉദ്യോഗസ്ഥർ
RRT താമരശ്ശേരി റേഞ്ച് ഫോറസ്റ് ഓഫിസർ , കെ ഷാജി യുടെ നിർദേശ പ്രകാരം
പീടികപാറ സെക്ഷനിൽ നിന്നും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി .
ബീറ്റ് ഫോറസ്ററ് ഓഫിസർ ബിനീത്ത് കെ ,RRT എം ബിമൽദാസ് , RRT റെസ്ക്യൂ വാച്ചർമാരായ
കരീം മുക്കം ,ശബീർ CK എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്
പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ,വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ എന്നിവർ സ്ഥലം സന്ദർശിച്ചു