കൂളിമാട് MRPL പെട്രോൾ പമ്പിൽ അജ്ഞാതന്റെ ആക്രമണം

മാവൂർ : കൂളിമാട് MRPL പെട്രോൾ പമ്പിൽ അജ്ഞാതന്റെ ആക്രമണം .
പമ്പിൽ നിർത്തിയിട്ട ടാങ്കർ ലോറിക്ക് നേരേ കല്ലേറ് ,എറിയുന്ന ദൃശ്യങ്ങൾ CCTV യിൽ .
എറിഞ്ഞതിനു ശേഷം ആൾ ഓടിപ്പോവുകയായിരുന്നു

ഇന്ന് പുലർച്ചെ 12.30 ഓടെ ആണ്സംഭവം. ഇതിനു പിന്നിൽ കൊട്ടെഷൻ സംഘം ആണെന്ന് സംശയമുണ്ടെന്ന് പമ്പുടമകൾ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു .
കേന്ദ്ര സർക്കാരിന്റെ MRPL ഡീലർ ഷിപ്പിന്റെ കേരളത്തിലെ ആദ്യത്തെ പെട്രോൾ പമ്പാണ് കൊടിയത്തൂർ ചെറുവാടി സ്വദേശി ഹമീം പറയങ്ങാട്ടിന്റെ ഉടമസ്ഥതയിലുള്ള കൂളിമാടുള്ള പറയങ്ങാട് ഫ്യുൽസ് പെട്രോൾ പമ്പ് . സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അനേഷണം ആരംഭിച്ചു .

error: Content is protected !!