കൂളിമാട് കടവിൽ പുഴയിൽ അകപ്പെട്ട യുവാവിനെ അഗ്നി രക്ഷ സേന മുങ്ങിയെടുത്തു

കൂളിമാട്.:ചാത്തമംഗലം പഞ്ചായത്ത് വാർഡ് 10ൽ ഇരുവഴിഞ്ഞി പുഴയും ചാലിയാറും സംഗമിക്കുന്ന കൂളിമാട് കടവിൽ കുളിക്കാനിറങ്ങിയ യുവാവിനെ അഗ്നി രക്ഷാ സേന മുങ്ങിയെടുത്തു.
ബുധനാഴ്ച് വൈകിട്ട് 5 മണിയോടെ പുഴക്കരയിൽ വസ്ത്രവും മൊബൈൽ ഫോണും കാണപ്പെട്ടതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിച്ചേർന്ന മുക്കം അഗ്നി രക്ഷ നിലയത്തിലെ സ്‌കൂബ ഡൈവർമാരായ ശ്രീ. R മിഥുൻ, KS ശരത് എന്നിവർ മുൻകൈയെടുക്കുകയായിരുന്നു.

തമിഴ്നാട് ഊട്ടി സ്വദേശി ശ്രീ. പ്രകാശിന്റെ മകൻ സൂര്യ (25) ആണ് മരണപ്പെട്ടത്. സ്റ്റേഷൻ ഓഫീസർ ശ്രീ. M അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ പയസ് അഗസ്റ്റിൻ, ഫയർ ഓഫിസര്മാരായ ശ്രീ. K രജീഷ്, K. A ഷിംജു, VM മിഥുൻ, സനീഷ് P ചെറിയാൻ, PP ജമാലുദ്ധീൻ, ഹോം ഗാർഡുമാരായ ശ്രീ. P രാജേന്ദ്രൻ, KS വിജയകുമാർ, ചാക്കോ ജോസഫ് എന്നിവർ തിരച്ചിലിൽ പങ്കാളികളായി.

error: Content is protected !!