newsdesk
ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് ഭാര്യവീട്ടിലെത്തിയ ഭർത്താവ് സ്വന്തം കാർ കത്തിച്ചതായി പരാതി. കോടഞ്ചേരി സ്റ്റേഷൻ പരിധിയിൽ പെട്ട കൂടത്തായിയിൽ ആണ് സംഭവം. ആരാമ്പ്രം സ്വദേശി ഷമീർ ആണ് മയക്കുമരുന്ന് ലഹരിയിൽ അക്രമം നടത്തിയത്. ഭാര്യ വീട്ടിലേക്കു വരുന്ന വഴി ഷമീറിന്റെ കാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചതായും പരാതിയുണ്ട്. ഷമീറിനെ കോടഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.