Site icon CTV Online

കൂടരഞ്ഞി അങ്ങാടിയിലെ കുഴികൾ നികത്തണം എന്ന് ആവശ്യപ്പെട്ട് PWD AE യ്ക്ക് പരാതി നൽകി

കൂടരത്തി: കൂടരഞ്ഞി അങ്ങാടിയിൽ PWD റോഡിലെ കുഴികൾ PWD അടക്കുകയോ അല്ലാത്ത പക്ഷം ഈകുഴികൾ അടക്കുന്നതിനുള്ള അനുവാദം സംഘടനക്ക് തരണമെന്നാവശ്യപെട്ട് രാഷ്ട്രീയ യുവജനതാദൾ തിരുവമ്പാടി മണ്ഡലം കമ്മിറ്റി PWD AE ക്ക് ഇന്ന് പരാതി നൽകി.

നിയോജക മണ്ഡലം പ്രസിഡൻ്റ് ജിൻസ് അഗസ്റ്റ്യൻ, സെക്രട്ടറി ജിനേഷ് തെക്കനാട്ട് ,RJD കോഴിക്കോട് ജില്ല കമ്മിറ്റി അംഗം വിൽസൺ പുല്ലുവേലിൽ, RYJD കൂടരഞ്ഞി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ അമൽസൺ മങ്കരയിൽ, RYJD പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി ഫ്രഡി നെച്ചിക്കാട്ടിൽ, കമ്മിറ്റി അംഗങ്ങൾ ആയ അഭിജിത്ത് ജോർജ്, പ്രതിഷ് കമ്പിളിയിൽ, മനു പുളിക്കകണ്ടം, അരുൺ മുകേഷ്, അജിൻ ജെയിംസ് തുടങ്ങിയവർ സന്നിഹിതയിരുന്നു. രണ്ട് ദിവസത്തിനകം കുഴി നികത്താം എന്ന് PWD AE അറിയിച്ചു.

Exit mobile version