
newsdesk
തിരുവമ്പാടി : പുലി ഭീതി ഒഴിയാതെ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻ തോട് ഗ്രാമം.
2 മാസം മുൻപാണ് പൂവാറൻ തോട് സ്വദേശി ബാബു വിലങ്ങുപാറയുടെ വീട്ടിൽ പട്ടിയെ പിടികൂടാൻ എത്തിയപ്പോൾ പുലിയുടെ ദൃശ്യം സി സി ടി വിയിൽ പതിഞ്ഞത്. തുടർന്ന് വീട്ടിൽ വനം വകുപ്പ് കൂട് സ്ഥാപിക്കുകയും ഇരയെ വെക്കുകയും ചെയ്‌തെങ്കിലും ഇതുവരെ പുലിയെ പിടികൂടാൻ കഴിഞ്ഞില്ല തുടർന്ന് കൂട് തൊട്ടുതാഴെ ഉള്ള റിസോട്ടിന് മുൻപിലേക്ക് മാറ്റി സ്ഥാപിച്ച് ഇരയെ ഇട്ട് ഒരുമാസം കഴിഞ്ഞിട്ടും പുലിയെ പിടികൂടാൻ കഴിയാതെ ആയതോടെയാണ് നാട്ടുകാർക്ക് ഭീതി വർധിച്ചത്.
പൂവാറൻ തോട് മലയോര പ്രേദേശത്തു നിന്നും കൂടരഞ്ഞി ,മുക്കം, തിരുവമ്പാടി, ഉൾപ്പടെയുള്ള സ്ഥലങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോവുന്ന വിദ്യാർഥികൾ ജോലിക്ക് പോവുന്നവർ കർഷർ എന്നിവർ അതിരാവിലെ പോവണം എന്നാൽ പുലി ഭീതികാരണം ആളുകൾക്ക് പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ് പ്രദേശത്തുള്ളതെന്ന് നാട്ടുകാർ പറയുന്നു .
പ്രദേശത്ത് പുലിശല്യം കൂടാതെ കാട്ടാന ശല്യവും രൂക്ഷമാണെന്നും കാട്ടാന ഇറങ്ങുമ്പോൾ നാട്ടുകാർ വിവരം അറിയിച്ചാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനകളെ കാട്ടിലേക്ക് ഓടിച്ചു വിടുകയല്ലാതെ ശാശ്വതമായ പരിഹാരം കാണുന്നില്ല എന്നുംനിലവിൽ കൂട്ടിൽ ഇരയായിട്ട പട്ടിക്ക് ഒരുമാസത്തോളമായി നാട്ടുകാരുടെ സഹായത്തോടെ തീറ്റ നൽകി വരികയനെന്നും വാർഡ് മെമ്പർ എൽസമ്മാ ജോർജ് പറഞ്ഞു .സർക്കാരും വനം വകുപ്പും ഇടപെട്ട് വന്യ ജീവി ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം
