
newsdesk
തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി ക്ഷീരകർഷകർക്ക് ധാതുലവണ മിശ്രിതം ഉദ്ഘാടന കർമ്മം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്.ആദർശ് ജോസഫ് നിർവഹിച്ചു.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് .മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവി,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു മൂട്ടോളി, സീന ബിജു, മോളി തോമസ്ബിന്ദു ജയൻ ,കൂമ്പാറ വെറ്ററിനറി സർജൻ ഡോ.ബിനീഷ് പി. പി,ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജസ് വിൻ തോമസ്,മിനി പി കെ തുടങ്ങിയവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് പരിധിയിലെ ക്ഷീരകർഷകരുടെ കന്നുകാലികൾക്ക് 100% സബ്സിഡിയായി ധാതുലവണവും വിരമരുന്നും വിതരണം ചെയ്യുന്നതാണ് പദ്ധതി.
