
Local News
കൂടരഞ്ഞി പഞ്ചായത്തിൽ വ്യാഴാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുതിയ പ്രസിഡണ്ടായി എൽ ജെ ഡിയിലെ ജോസ് തോമസ് മാവറെയെ തിരഞ്ഞെടുത്തു. നേരത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ലിന്റോ ജോസഫ് . എം .എൽ .എ.ആയി തെരെഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. ജനതാദൾ പ്രതിനിധിയും 11-ാം വാർഡ് അംഗവുമാണ് ജോസ് തോമസ് മാവറ. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാളിൽ വെച്ച് നടന്ന ഭരണ സമിതി യോഗത്തിലാണ് പുതിയ പ്രസിഡൻറിനെ തെരെഞ്ഞെടുത്തത്. വരണാധികാരിയായ ലീഗൽ മെട്രോളജി അസി കൺട്രോളർ സജിത്ത് രാജും
പഞ്ചായത്ത് സെക്രട്ടറി എ.അൻസു എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇടതു പക്ഷത്തിന്റെ സ്ഥാനാർഥി ജോസ് തോമസ് മാവറയെ ഒന്നാം വാർഡ് മെമ്പർ വി എസ് രവീന്ദ്രൻ നാമനിർദേശം ചെയ്തു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ പിന്താങ്ങുകയും ചെയ്തു.
യു ഡി എഫിന് സ്ഥാനാർത്ഥിയായ് വി എ നസീറിനെ പത്താം വാർഡ് മെമ്പർ ജോണി വാണിപ്ളാക്കൾ നാമ നിദേശം ചെയ്യുകയും മൂന്നാം വാർഡ് മെമ്പർ എൽസമ്മ ജോർജ് പിന്താങ്ങുകയും ചെയ്തു.
ലിൻ്റോ ജോസഫ് എം .എൽ .എ.ആയി തെരെഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 2 മാസമായി വൈസ് പ്രസിഡൻ്റ് കേരള കോൺഗ്രസ് (എം) ലെ മേരി തങ്കച്ചനായിരുന്നു പ്രസിഡൻ്റിൻ്റെ ചുമതല വഹിച്ചിരുന്നത്.14 അംഗ ഭരണസമിതിയിൽ 9 അംഗങ്ങളാണ് എൽ.ഡി.എഫിന് ഉണ്ടായിരുന്നത്.CPI(M) – 7,ജനതാദൾ- 1.കേരള കോൺ (എം) – 1, എന്നിങ്ങനെയും യു.ഡി.എഫ്. ൽ കോൺഗ്രസ് -4, ലീഗ് -1.എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
കൂടരഞ്ഞി പഞ്ചായത്തിലെ മലയോര മേഖലയുടെ ഗതാഗത പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും പഞ്ചായത്തിലെ സമഗ്ര വികസനം മുൻ പഞ്ചായത്ത് പ്രസിഡണ്ടും ഇപ്പോഴത്തെ എം.എൽ.എ.യുമായ ലിന്റോ ജോസഫിൻറെ സഹായത്തോടുകൂടി ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട്
ജോസ് തോമസ് മാവറ പറഞ്ഞു.
