Site icon CTV Online

ഡൈവറുടെ മനോധൈര്യത്തിൽ രക്ഷപെട്ടത് നിരവധി ജീവനുകൾ ; കക്കാടം പൊയിലിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മതിലിൽ ഇടിച്ചു നിർത്തി

തിരുവമ്പാടി: കൂടരഞ്ഞിയിൽ ബ്രേക്ക് പോയ് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മതിലിൽ ഇടിപ്പിച്ചു നിർത്തി . ബസിൽ ഉണ്ടായിരുന്നത് നാൽപ്പതിലധികം യാത്രക്കാർ കക്കാടം പൊയിലിൽ നിന്നും തിരുവമ്പാടിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി പീടികപ്പാറ കുത്തനെ ഇറക്കത്തിൽ എത്തിയപ്പോൾ ബസിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു  
കക്കാടംപൊയിൽ സ്വദേശിയായ ഡൈവർ പ്രകാശൻ മനോധൈര്യത്തിൽ ബസ് മതിലിൽ ഇടിച്ചു നിർത്തുകയായിരുന്നു. ഡൈവറുടെ മനോധൈര്യത്തിൽ വലിയ അപകടത്തിൽനിന്നാണ് യാത്രക്കാർ രക്ഷപ്പെട്ടത് .

Exit mobile version