Site icon CTV Online

കൂടരഞ്ഞി പുന്നക്കലിൽ കത്തിയ കാറിനുളളില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട് കൂടരഞ്ഞി പുന്നക്കല്‍ ചപ്പാത്ത് കടവില്‍ കാര്‍ കത്തി മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.പുന്നക്കല്‍ സ്വദേശി അഗസ്ത്യൻ ജോസഫ് (57)ആണ് മരിച്ചത്. ഡ്രൈവിംഗ് സീറ്റിലിരുന്ന ആള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് മാരുതി ആള്‍ട്ടോ കാര്‍ കത്തുന്നത് കണ്ടത്. തിരുവമ്ബാടി പൊലീസ് സ്ഥലത്ത് എത്തി തീ അണച്ച്‌ നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

Exit mobile version