
newsdesk
കൂടരഞ്ഞി: കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി രണ്ടു മരണം.കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62), ജോൺ കമുങ്ങുംതോട്ടിൽ (65) എന്നിവരാണ് മരിച്ചത്. 9.30 ഓടെ പൂവാറൻ തോട് ഭാഗത്തു നിന്നും കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 5 പേർക്ക് പരുക്കേറ്റിട്ടുണ്ട് .കടയിൽ സാധനം വാങ്ങാൻ എത്തിയവർക്കും കടക്കാരനുമാണ് പരുക്കേറ്റത്,മൃതദേഹങ്ങൾ കെഎംസിടി ഹോസ്പിറ്റലിൽ .