Site icon CTV Online

കൊല്ലം സുധിയുടെ കുടുംബത്തിന് വീട്; ഏഴ് സെന്റ് സ്ഥലം ഇഷ്ടദാനമായി നൽകി ബിഷപ് നോബിൾ ഫിലിപ്പ് കാരുണ്യ കടലായി

newsdesk

കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം സൗജന്യമായി നൽകി ബിഷപ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ. ചങ്ങനാശ്ശേരിയിലെ ഏഴ് സെന്റ് സ്ഥലമാണ് സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപാണ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ.

ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുക. കേരള ഹോം ഡിസെെൻസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് സൗജന്യമായി സുധിയുടെ കുടുംബത്തിന് വീട് പണിത് നൽകുന്നത്.’എന്റെ കുടുംബസ്വത്തിൽ നിന്നുള്ള ഏറ്റവും മനോഹരമായ സ്ഥലമാണ് സുധിക്കായി നൽകിയത്. എന്റെ വീട് പണിയുന്നതും ഇതിന് തൊട്ടരികിലാണ്. രജിസ്‌ട്രേഷൻ പൂർണമായും കഴിഞ്ഞു. സുധിയ്ക്ക് പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നൽകിയത്.വീടു പണി ഉടൻ തുടങ്ങും’ ബിഷപ് പറഞ്ഞു. സുധിച്ചേട്ടന്റെ സ്വപ്നമാണ് സഫലമാകുന്നതെന്നും മരിക്കുന്നതിന് തൊട്ടുമുൻപ് വരെ അദ്ദേഹം വീടുവയ്ക്കുന്ന കാര്യമാണ് പറഞ്ഞിരുന്നതെന്നും ഭാര്യ രേണു പറഞ്ഞു.

Exit mobile version