പത്മകുമാറും കുടുംബവും വേറെയും കുട്ടികളെ ‘കണ്ടുവച്ചു’; അവരുടെ ‘റൂട്ട്മാപ്പ്’ നോട്ട്ബുക്കിൽ കുറിച്ചു

കൊല്ലം∙ ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ, മറ്റു ചില കുട്ടികളെയും തട്ടിക്കൊണ്ടു പോകാൻ ലക്ഷ്യമിട്ടിരുന്നതായി സൂചന. ഇതിനായി വിവിധ സ്ഥലങ്ങളിൽ ഒറ്റയ്ക്കു സഞ്ചരിക്കുന്ന കുട്ടികളെ ഇവർ സ്ഥിരമായി നിരീക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇങ്ങനെ നിരീക്ഷിച്ചു കണ്ടെത്തിയ വിവരങ്ങൾ ഒരു നോട്ട്ബുക്കിൽ കുറിച്ചു വച്ചിരുന്നതായും പൊലീസ് വെളിപ്പെടുത്തി. ഈ നോട്ട്ബുക്ക് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇതിൽ എഴുതിയിട്ടുള്ള കാര്യങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്.

കുട്ടികൾ ഏതൊക്കെ സമയത്താണ് പോകുന്നത്, എവിടേക്കാണ് പോകുന്നത്, എങ്ങനെയൊക്കെയാണ് പോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് നോട്ട്ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കുട്ടികളെ നിരന്തരം നിരീക്ഷിച്ചാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. ഏതൊക്കെ പ്രദേശങ്ങളിലാണ് പ്രതികൾ കുട്ടികളെ നോക്കിവച്ചിരുന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ ഭാഗങ്ങളിൽ പ്രതികൾ സ്ഥിരമായി നിരീക്ഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾക്കായും പരിശോധന നടത്തും.

ഇവർ മൊഴി നൽകിയിരുന്നതുപോലെ, സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണോ കുറ്റകൃത്യം ചെയ്തതെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രതികളെ ഒറ്റയ്ക്കിരുത്തിയും ഒന്നിച്ചിരുത്തിയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഒന്നാംപ്രതി പത്മകുമാറിനെ 9 മണിക്കൂർ ചോദ്യം ചെയ്തു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാനുള്ള തയ്യാറെടുപ്പിലാണ് നിലവിൽ കേസ് അന്വേഷിക്കുന്ന റൂറൽ ക്രൈംബ്രാഞ്ച് സംഘം.

ചോദ്യം ചെയ്യൽ പൂർത്തിയായാൽ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പു നടത്താനാണ് നീക്കം. ഏഴു ദിവസത്തേക്കാണ് കൊട്ടാരക്കര കോടതി പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം

error: Content is protected !!