Site icon CTV Online

കൊടുവള്ളിയിൽ ഒരു വീട്ടിൽ മൂന്ന് ടോപ് പ്ലസ്; സമസ്ത പൊതു പരീക്ഷയിൽ അഭിമാന നേട്ടവുമായി സഹോദരങ്ങൾ

കൊടുവള്ളി : സമസ്ത പൊതു പരീക്ഷയിൽ അഭിമാന നേട്ടവുമായി സഹോദരങ്ങൾ. മാനിപുരം ഹയാത്തുൽ ഇസ്ലാം മദ്റസ വിദ്യാർഥികളായ മാനിപുരം കോളിക്കടവ് നൗഷാദ്-ആരിഫ ദമ്പതികളുടെ മൂന്ന് മക്കളും ടോപ് പ്ലസ് നേടിയാണ് നാടിന് അഭിമാനമായത്.

മൂത്ത മകൾ ആയിഷ അംനക്ക് പത്താം ക്ലാസിലും രണ്ടാമത്തെ മകൾ റന ഫാത്തിമക്ക് ഏഴാം ക്ലാസിലും മൂന്നാമത്തെ മകൻ മുഹമ്മദ് സയാന് അഞ്ചാം ക്ലാസിലും ടോപ് പ്ലസ് ലഭിച്ചതിലൂടെ സമസ്തയുടെ മൂന്ന് പൊതുപരീക്ഷകളിൽ ഒരേ വീട്ടിൽ നിന്നുള്ള മൂന്ന് പേർക്കും ടോപ് പ്ലസ് എന്ന അപൂർവ നേട്ടമാണ് കോളിക്കടവ് കുടുംബവും ഹയാത്തുൽ ഇസ്‌ലാം മദ്റസയും സ്വന്തമാക്കിയത്. ഇതേ മദ്റസയിലെ തന്നെ മറ്റൊരു വിദ്യാർഥികളും തൃപ്പോയിൽ അലി-ശമീല ദമ്പതികളുടെ മക്കളുമായ ഫെബിയ ഫാത്തിമ (പത്താം തരം), സിയ ബത്തൂൽ (ഏഴാം തരം) എന്നിവർ ടോപ് പ്ലസും ഇളയ മകൾ സോയ ശബ്ദം (അഞ്ചാം തരം) ഡിസ്റ്റിങ്ഷനും നേടി.

ആകെ പരീക്ഷ എഴുതിയ 48 കുട്ടികളിൽ 20 ടോപ് പ്ലസും 20 ഡിസ്റ്റിങ്ഷനുമായി തിളക്കമാർന്ന വിജയം നേടിയ വിദ്യാർഥികളെ നാട്ടുകാരും അധ്യാപകരും എസ്.കെ.എ സ്‌.എസ്.എഫ് പ്രവർത്തകരും അഭിനന്ദിച്ചു.

Exit mobile version