കൊടുവള്ളിയിൽ വ്യാപാരി വ്യവസായികൾ ഫെബ്രുവരി 13-ാം തീയതി കടകൾ തുറന്ന് പ്രവർത്തിക്കും

കൊടുവള്ളി :ഫെബ്രുവരി 13-ാം തീയതിവ്യാപാരി വ്യവസായികളും ചെറുകിട കച്ചവടക്കാരും സാധാരണനിലയിൽ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് കൊടുവള്ളി മർച്ചൻ്റ്സ് അസോസിയേഷൻഭാരവാഹികൾ അറിയിച്ചു.

സാധാരണക്കാരായവ്യാപാരികൾകച്ചവടമാന്ദ്യംനേരിടുകയുംപ്രയാസങ്ങളുംദുരിതങ്ങളുംഅനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കച്ചവടക്കാരെ ദ്രോഹിക്കുന്ന തരത്തിലുള്ള കടയടക്കൽ സമരത്തിൽ യോഗം അമർഷം രേഖപ്പെടുത്തി.

കുത്തക മുതലാളിമാരെ സംരക്ഷിക്കും വിധം ഷോപ്പിംഗ് മാളുകളും ഹൈപർ മാർക്കറ്റുകളും
തുറന്നു പ്രവർത്തിക്കാൻ അവസരം നൽകുകയും ചെറുകിട വ്യാപാരികളെ സമരത്തിൻ്റെ പേരിൽ കടയടപ്പിക്കുകയും ചെയ്യുന്നത് അനീതിയാണ്. ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കുന്ന വ്യാപാരി വ്യവസായിയുടെ കടയടക്കൽ സമരം തള്ളിക്കളയുന്നതായി കൊടുവള്ളി മർച്ചൻ്റ്സ് അസോസിയേഷൻ അറിയിച്ചു. പ്രസിഡണ്ട് സൂര്യ കാദർ സെക്രട്ടറി നൂർമുഹമ്മദ്, സി.പി. ഫൈസൽ, സി.പി.റസാഖ്, ആബിദ് തങ്ങൾ, നസീർ മാസ്റ്റർ, അബ്ദുസമദ്, അമീൻ കാരാട്ട്, മുഹമ്മദലി,ഒ.പി. റസാഖ്, ശംസി, ഷാജി സുവർണ്ണ, ബാവ കരുവൻപൊയിൽ, ബിച്ചി നെല്ലാംകണ്ടി, ജബ്നു ജിം, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!