Site icon CTV Online

പഴയ ബൈക്ക് മോഷണം നടത്തി വിൽപന നടത്തുന്ന രണ്ടു യുവാക്കൾ കൊടുവള്ളി പൊലീസ് പിടിയിലായി

കൊടുവള്ളി: പഴയ ബൈക്ക് മോഷണം നടത്തി വിൽപന നടത്തുന്ന രണ്ടു യുവാക്കൾ കൊടുവള്ളി പൊലീസ് പിടിയിലായി. മാവൂർ പെരുവയൽ കോനോരമ്പത്ത് വീട്ടിൽ അജ്മൽ ഷാനു (23), പെരുവയൽ മുതലക്കുണ്ട് നിലം മുഹമ്മദ് അർഷിദ് (21) എന്നിവരാണ് പിടിയിലായത്. എസ്.എച്ച്.ഒ സി. ഷാജു, എസ്. ഐ ബിജുരാജ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ഇരുവരെയും പിടികൂടുന്നത്.

ഏപ്രിൽ 26ന് പുലർചെ മൂന്നോടെ സൗത്ത് കൊടുവള്ളിയിലെ ഹൈഡ്രോ പവർ എൻജി നീയറിങ് വർക്സസ് എന്ന സ്ഥാപനത്തിനു സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയ പരാതിയിൽ നടത്തിയ നടത്തിയ അനേഷണത്തിൽ ആണ് ഇവർ പിടിയിലായത് .പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു .

Exit mobile version