പെയിന്റിങ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

കൊടുവള്ളി: പെയിന്റിങ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കിഴക്കോത്ത് പന്നൂർ കൊഴപ്പൻചാലിൽ പരേതനായ അബ്ദുള്ള ഹാജിയുടെ മകൻ അബ്‌ദുൽ റസാഖ്(49) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്‌ച ഉച്ചയോടെ ബന്ധുവിൻ്റെ വീടിൻ്റെ പെയിൻ്റിംഗ് ജോലിക്കിടെ വീടിൻ്റെ മുകളിൽ നിന്ന് വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അർധ രാത്രിയോടെയായിരുന്നു അന്ത്യം

error: Content is protected !!