Site icon CTV Online

കൊടുവള്ളിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി; പതിനഞ്ചോളം പേർക്ക് പരുക്ക്

കൊടുവള്ളി∙ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി പതിനഞ്ചോളം പേർക്ക് പരുക്ക്. രാവിലെ ഏഴേ കാലിന് മദ്രസ ബസാറിനടുത്തുവച്ചാണ് അപകടം. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ബസ് സ്റ്റോപ്പിനടുത്തുള്ള കെട്ടിടത്തിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ബസ് സ്റ്റോപ്പിൽ നിന്ന രണ്ടു പേർക്കും റോഡരികിൽ നിന്ന ബൈക്ക് യാത്രികനും പരുക്കേറ്റു.

ബസിനുള്ളിലെ ഒരു യാത്രക്കാരൻ സ്ലീപ്പർ ബെർത്തിന്റെയും കെട്ടിടത്തിന്റെ സ്ലാബിന്റെയും ഇടയിൽ കുടുങ്ങി. അഗ്നിരക്ഷാസേന എത്തിയാണ് ഇയാളെ പുറത്തെടുത്തത്. പരുക്കേറ്റവരെ കൊടുവള്ളിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും അപകത്തിൽപ്പെട്ടിരുന്നു. കൊടുവള്ളി പൊലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Exit mobile version