Site icon CTV Online

കെ.വി. തോമസിനെ സി.പി.ഐ.എമ്മിലേക്ക് ക്ഷണിച്ച് കോടിയേരി

Web Desk

എഐസിസി അംഗം കെ.വി. തോമസിനെ സി.പി.ഐ.എമ്മിലേക്ക് ക്ഷണിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സഹകരിക്കാൻ തയ്യാറായാൽ കെ.വി. തോമസിനെ സ്വീകരിക്കും. സെമിനാറിൽ പങ്കെടുക്കാനുള്ള തീരുമാനത്തെ സ്വാ​ഗതം ചെയ്യുകയാണെന്നും ഇതിന്റെ പേരിൽ കെ.വി. തോമസ് വഴിയാധാരമാകില്ലെന്നും കോടിയേരി വ്യക്തമാക്കി. കെവി തോമസിനെ പുറത്താക്കുന്നതിൽ തീരുമാനം ഇന്നുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചിരുന്നു. തോമസ് എഐസിസി അംഗമാണെന്നും ഹൈക്കമാന്‍ഡുമായി ചർച്ച നടത്തിയ ശേഷം തീരുമാനം അറിയിക്കാമെന്നും സുധാകരൻ പറഞ്ഞു. താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. സ്വാഭാവിക പ്രതികരണമാണ് നടത്തിയതെന്നും സുധാകരൻ വ്യക്തമാക്കി.
സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്താണെന്ന കെ സുധാകരന്‍റെ മുന്നറിയിപ്പിനെ തള്ളിയാണ് കെവി തോമസ് കണ്ണൂരിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചത്. എഐസിസി അംഗമായ തന്നെ പുറത്താക്കാൻ സംസ്ഥാന കോൺഗ്രസിന് കഴിയില്ലെന്നും അത് പോലും കേരളത്തിലെ നേതാക്കൾക്കറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

Exit mobile version