Site icon CTV Online

പുതിയ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റിന് തോട്ടുമുക്കത്ത് സ്വീകരണം

NEWSDESK

തോട്ടുമുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തോട്ടുമുക്കം സ്വദേശിയും ആറാം വാർഡ് മെമ്പറുമായ ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ എന്നിവരെ എരഞ്ഞിമാവിൽ നിന്ന് വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി തോട്ടുമുക്കം, മാടമ്പി, മേടരഞ്ഞി, മൈസൂർപെറ്റ, എന്നീ സ്ഥലങ്ങളിൽ വമ്പിച്ച സ്വീകരണം നൽകി.

23 വർഷങ്ങൾക്ക് ശേഷമാണ് തോട്ടുമുക്കത്ത് നിന്ന് ഒരാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.

തോട്ടുമുക്കം,പള്ളിത്താഴ അങ്ങാടിയിൽ വച്ച് അബ്ദു തിരുനിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന
പൊതുയോഗത്തിൽ സുധി കളപ്പുര സ്വാഗതം പറഞ്ഞു.യോഗം മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷംലുലത്ത് ഉദ്ഘാടനം ചെയ്തു.ദിവ്യ ഷിബു,ഫസൽ കൊടിയത്തൂർ,ആയിഷചരളപ്പുറത്ത്,ബാബുപോലുങ്ങുന്നത്എന്നിവർ സംസാരിച്ചു.ഉമ്മർ കൊന്നാലെത്ത് നന്ദി പറഞ്ഞു.

Exit mobile version