കൊടിയത്തൂര്‍,മാട്ടുമുറി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മാട്ടുമുറിയില്‍ ജൂലൈ 30 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കബീര്‍ കണിയാത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എല്‍.ഡി.എഫ് നേതാക്കളോടും പ്രവര്‍ത്തകരോടുമൊപ്പം പ്രകടനമായെത്തിയാണ് പത്രിക സമര്‍പ്പിച്ചത്.


സിപിഐഎം തിരുവമ്പാടി ഏരിയ സെക്രട്ടറി സ.വി.കെ.വിനോദ്, ജോണി ഇടശ്ശേരി,സി.ടി.സി അബ്ദുല്ല, ബിനോയ് ലൂക്കോസ്,രവീന്ദ്രകുമാർ,വി.കെ.അബൂബക്കർ, ഉണ്ണിക്കോയ,ഗുലാം ഹുസ്സയിൻ,പി.എ.അബ്ദുല്ല, കരീം കൊടിയത്തൂർ,കെ.സി. നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

error: Content is protected !!