Site icon CTV Online

കൊടിയത്തൂർ പന്നിക്കോട് കിണറിൽ വീണ വയോധികയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പന്നിക്കോട്: കൊടിയത്തൂർ പന്നിക്കോട് കിണറിൽ നിന്നും വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കിണറിൽ വീണ പാറമ്മൽ നാരായണി (83) യെ മുക്കം അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി.

ബുധനാഴ്ച രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം
ഏകദേശം 20 മീറ്റർ താഴ്ചയും 10 മീറ്ററോളം വെള്ളവുമുളള കിണറിലാണ് വീണത്. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മകന്റെ ഭാര്യ കിണറിൽ നിന്നും കരച്ചിൽ കേൾക്കുകയും രക്ഷിക്കാനായി മകനായ രവീന്ദ്രൻ കിണറിൽ ഇറങ്ങി അവരെ താങ്ങി നിർത്തി മുക്കം അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് സ്ഥലത്തെത്തിയ മുക്കം അഗ്നി രക്ഷാ നിലയത്തിലെ സേനാംഗങ്ങൾ റോപ്പിന്റെയും ഹാർനെസിന്റെയും സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി. സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ പ്രദീപ് എ എസ് കിണറിലിറങ്ങി വയോധികയെ സുരക്ഷിതമായി റസ്ക്യൂ നെറ്റ് വഴി രക്ഷപ്പെടുത്തി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ അഹമ്മദ് റഹീഷിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എം.സി. സജിത് ലാൽ, കെ. അഭിനേഷ്, കെ.എം. ജിഗേഷ്,സി. വിനോദ്, കെ. എസ്. ശരത്,ഹോം ഗാർഡുമാരായ ചാക്കോ ജോസഫ്, സി. രാധാകൃഷ്ണൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

Exit mobile version