Site icon CTV Online

കൊടിയത്തൂർ ഗ്രാമപഞ്ചായത്തോഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം

കൊടിയത്തൂർ : പൊലുകുന്നത്ത് അംഗൻവാടി സ്ഥലമെടുപ്പിന് നടത്തിയ പിരിവിൻ്റെ കണക്കെവിടെ,സ്വീപ്പർ നിയമനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ധിക്കാരം അവസാനിപ്പിക്കുക,ഭിന്നശേഷി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് മുഴുവനായും വിതരണം ചെയ്യുക, ലക്ഷങ്ങൾ മുടക്കി പന്നിക്കോട് നിർമ്മിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്ന് കൊടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊടിയത്തുർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

കൊടിയത്തൂർ അങ്ങാടിയിൽ നിന്നാരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. മാർച്ച് പഞ്ചായത്തോഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. പോലീസ് വലയം ഭേദിച്ച് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് കാരണമായി. മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. പി.കെ സജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി അരുൺ എടക്കണ്ടി സംസാരിച്ചു. , മുഹമ്മദ് ആഷിഖ്, പ്രവീൺ ലാൽ, കെ.ഷാമിൽ, പി.കെ ശരത്, സുഹാസ്, ഫബിദ, രജീഷ് നേതൃത്വം നൽകി.അഖിൽ കണ്ണാം പറമ്പ് സ്വാഗതവും എ.പി രതീഷ് നന്ദിയും പറഞ്ഞു

Exit mobile version