Site icon CTV Online

കൊടിയത്തൂരിൽ കളിക്കുന്നതിനിടെ നിർമാണത്തിലിരുന്ന വാട്ടർ ടാങ്കിൽ വീണു; 15-കാരന്റെ നില ഗുരുതരം

കൊടിയത്തൂർ : കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ചുള്ളിക്കാപറമ്പ് സ്ഥാപനത്തിന്റെ ഗ്രൗണ്ട് വാട്ടർ ടാങ്കിൽ വീണ വിദ്യാർത്ഥിയെ മുക്കം അഗ്നി രക്ഷാസേന മുങ്ങിയെടുത്തു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കൊടിയത്തൂർ ബുഹാരി ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി ആലുവ സ്വദേശിയായ മുഹമ്മദ് സിനാൻ(15) കളിക്കുന്നതിനിടെ അബദ്ധവശാൽ ഗ്രൗണ്ട് വാട്ടർ ടാങ്കിൽ അകപ്പെടുകയായിരുന്നു.

പ്രദേശം മഴ പെയ്തതിന് തുടർന്ന് വെള്ളത്തിൽ മൂടിക്കിടന്നതിനാൽ വാട്ടർ ടാങ്ക് കാണാത്ത അവസ്ഥയിലായിരുന്നു. മുക്കം അഗ്നിരക്ഷാ നിലയത്തിലേക്ക് വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിലെ ഫയർ ഓഫീസർ പി നിയാസ് ഉടൻതന്നെ മുങ്ങി കുട്ടിയെ പുറത്ത് എടുത്തു ആശുപത്രിയിൽ എത്തിച്ചു.കുട്ടിയുടെ പരിക്ക് ഗുരുതരമാണ്.

Exit mobile version