Site icon CTV Online

കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡിലെ ഇലക്ട്രോണിക്സ് കടയിലെ മോഷണം ; പ്രതിയെ മുക്കം പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി

കഴിഞ്ഞ മാസം 8 ആം തിയ്യതി കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡിൽ പ്രവർത്തിക്കുന്നപവർ വേൾഡ് ഇലക്ട്രോണിക്സ് എന്ന കടയിൽ കയറി 23000 രൂപ മോഷണം നടത്തിയ പ്രതിയെ മുക്കം പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി .ആസാം സ്വദേശി ജിയാബുറഹ്മാനെയാണ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. കടയിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ പ്രതി കുറ്റം സമ്മതിച്ചു

മാവൂരിൽ നിരവധി കടയിൽ കയറി മോഷണം നടത്തിയ കുറ്റത്തിന് കഴിഞ്ഞ മാസം 17 ആം തിയ്യതിയാണ് പ്രതിയെ മാവൂർ പോലീസ് പിടികൂടുന്നത്. മലപ്പുറം അരീകോടുള്ള ലോഡ്ജിൽ വെച്ചാണ് മാവൂർ പോലീസ് പ്രതിയെ പിടികൂടിയത് .മാവൂരിൽ മോഷണം നടത്തിയശേഷമാണ് ഗോതമ്പ് റോഡിലെ കടയിൽ മോഷണം നടത്തിയത് .

മാവൂരിൽ മോഷണം നടത്തിയതിന് ശേഷം പ്രതി മുക്കത്തെ ലോഡ്ജിൽ താമസിച്ച് വരികയായിരുന്നു എന്നാൽ പോലീസ് തന്റെ പുറകെ ഉണ്ടെന്ന് മനസിലാക്കിയ പ്രതി മുക്കത്തുനിന്നും അരീക്കോടേക്ക് താമസം മാറ്റുകയും ചെയ്തു എന്നാൽ മുക്കത്തെ ലോഡ്ജിൽ പ്രതി താമസിച്ചത് അറിഞ്ഞ പോലീസ് ലോഡ്ജിൽ എത്തി പ്രതിയുടെ ഫോൺ നമ്പർ എടുത്ത് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്

തെളിവെടുപ്പിന് ശേഷം പ്രതിയെ മുക്കം പോലീസ് കോടതിയിൽ ഹാജരാക്കി

Exit mobile version