Site icon CTV Online

വ്യത്യസ്ഥനാം ഒരു മെമ്പർ ;വാർഡിലെ 400 ലധികം വീടുകളിൽ കേക്കുകൾ എത്തിച്ചു നൽകി ഒരു വാർഡ് മെമ്പർ

മുക്കം : തന്നെ വിജയിപ്പിച്ച വാർഡിലെ മുഴുവൻ വീടുകളിലും സന്തോഷത്തിന്റെ ഭാഗമായി ക്രിസ്തുമസ് കേക്കുകൾ എത്തിച്ചു നൽകി ഒരു വാർഡ് മെമ്പർ .കൊടിയത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് തോട്ടുമുക്കത്തെ മെമ്പറായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത സന്തോഷ് സെബാസ്റ്റ്യൻ ആണ് തന്റെ വാർഡിലെ 400 ഓളം വീടുകളിൽ നന്ദി അറിയിക്കുകയും കേക്കുകൾ എത്തിച്ചു നൽകുകയും ചെയ്തത് .

കൊടിയത്തൂർ പഞ്ചായത്തിലേക്ക് ഇടതു പക്ഷ സ്ഥാനാര്ത്ഥിയായാണ് സന്തോഷ് മത്സരിച്ചിരുന്നത് .കടുത്ത മത്സരം നടന്ന വാർഡിൽ 119 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് സന്തോഷ് സെബാസ്റ്റ്യൻ വിജയിച്ചത് .കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് കൂടിയാണ് നിലവിൽ സന്തോഷ് സെബാസ്റ്റ്യൻ

Exit mobile version