
Local News
വെൽഫെയർ പാർട്ടി രൂപീകരണത്തിൻ്റെ പത്താം വാർഷികത്തിൻ്റെ ഭാഗമായി സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിന്റെ പത്താം വാര്‍ഷികം എന്ന തലക്കെട്ടിൽ വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ജനകീയ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു. ആംബുലന്‍സ് സേവനം കൊടിയത്തൂര്‍ പഞ്ചായത്തിനും സമീപ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ കൈത്താങ്ങാവും. ജനകീയ ഫണ്ട് ശേഖരണത്തിലൂടെയാണ് ആംബുലന്‍സിനുള്ള പണം കണ്ടെത്തിയത്.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ടീം വെല്‍ഫെയര്‍ വൈസ് ക്യാപ്റ്റന്‍ കെ.സി യുസുഫിന് താക്കോല്‍ കൈമാറി. മുക്കം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.പി അഭിലാഷ് ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് മുഖ്യാതിഥിയായി. വെൽഫെയർ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ അബൂബക്കര്‍, കെ.ജി സീനത്ത്, വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.സി അന്‍വര്‍, ഖത്തര്‍ കള്‍ച്ചറല്‍ ഫോറം പ്രതിനിധി സി.പി സാദിഖ് റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.കെ.ടി ഹമീദ്, ജില്ല കമ്മിറ്റി അംഗം ശംസുദ്ദീന്‍ ചെറുവാടി ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ ബാവ പവര്‍വേള്‍ഡ്, ഇ.എന്‍ നദീറ, യൂസുഫ് കമ്പളത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
