newsdesk
മുക്കം: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രൊജക്ടിന് ദീർഘമായ പത്ത് വർഷം ചുമതല വഹിച്ചു വരുന്ന കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സലീം കൊളായി, യു.പി. ആത്തിക്ക എന്നിവർക്ക് സംസ്ഥാന നോഡൽ ഓഫീസർ നൽകുന്ന അപ്രീഡിയേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു.സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വെച്ച് ജില്ലാ പോലീസ് മേധാവി പി. നിധിൻ രാജ് ഐ.പി.എസിൽ നിന്നും സ്വീകരിച്ചു