
newsdesk
കൊടിയത്തൂർ:പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ആയിഷ ചേലപ്പുറത്തിനെതിരെ അപവാദ പ്രചരണം നടത്തുകയും അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത ഇടത് നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് എൻ.കെ അഷ്റഫ് അദ്ധ്യക്ഷനായി. മജീദ് മൂലത്ത്,ഗുലാം ഹുസൈൻ,ബഷീർ കുവ്വപ്പാറ,പി.പി ഉണ്ണിക്കമ്മു,കെ.ടി ഷാബൂസ് അഹമ്മദ്,എൻ.ജമാൽ,പി.സി നാസർ,ഇ.എ ജബ്ബാർ എന്നിവർ സംസാരിച്ചു.
