Site icon CTV Online

റോഡിനു വീതി കൂട്ടാൻ സ്ഥലം വിട്ടുനൽകുകയും അത് പൊളിച്ചു നീക്കുകയും ചെയ്തു മാതൃകയായി ഒരു ഗ്രാമം; 20 ഓളം കുടുംബങ്ങൾ ആണ് സ്ഥലം വിട്ടുനൽകിയത്

കാൽ നട പോലും ദുഷ്കരമായ കൊടിയത്തൂർ -മണാശ്ശേരി -ചുള്ളിക്കാപറമ്ബ് റോഡിന്റെ ഭാഗമായകൊടിയത്തൂർ കോട്ടമ്മൽ – തെയ്യത്തുംകടവ് റോഡിന്റെ ഇരുവശത്തുമുള്ള മതിലുകൾ നാട്ടുകാർ തന്നെ ആഘോഷമാക്കി പൊളിച്ചു നീക്കി.വീതിയില്ലാത്ത 800 മീറ്ററോളം റോഡ് വരുന്നതോടെ നാട്ടുകാരുടെ ഏറെ കാലത്തേ സ്വപനം യാഥാർഥ്യമാകും

കേരള സർക്കാർ കിഫ്ബി പദ്ധതിയിൽ 36 കോടി രൂപ ചിലവഴിച്ച് നവീകരിക്കുന്ന മണാശ്ശേരി- കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡിന്റെ ഭാഗമാണെങ്കിലും വീതിക്കുറവുമൂലം 800 മീറ്ററോളം വരുന്ന ഈ ഭാഗം നവീകരണത്തിൽ പെടാതെ കിടക്കുകയായിരുന്നു.

പൊതുമരാമത്ത് റോഡായിട്ടും പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി
കാൽനട യാത്രപോലും ദുഷ്കരവുമായിരുന്നു.ഈയിടെ നേരിയ അറ്റകുറ്റപ്പണി നടന്നതോടെ ആശ്വാസമായെങ്കിലും മഴക്കാലമായാൽ നടത്തംപോലും പ്രയാസമാകും.

റോഡ് 10 മീറ്റർ വീതിയിലേക്കുയർത്തി, കിഫ്ബിയുടെ നവീകരണ പ്രവൃത്തിയിലേക്ക് ഈ ഭാഗവും ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ.ഇരുപതോളം പേരാണ് റോഡിന്നായി ഭൂമി വിട്ടുകൊടുത്തത്.

റോഡിന് സ്ഥലം വിട്ടുകൊടുത്തതുമൂലം പൊളിച്ചുനീക്കേണ്ടി വന്ന മതിലുകൾ നിർമ്മിച്ചു കൊടുക്കാനും ബന്ധപ്പെട്ട അധികാരികളുമായും ജനകീയ സമിതിയും നാട്ടുകാരുമായും സംസാരിച്ചിട്ടുണ്ടെന്നും മതിൽ കെട്ടികൊടുക്കാൻ നടപടിയുണ്ടാകുമെന്നും വാർഡ് മെമ്പർ ടി കെ അബൂബക്കർ പറഞ്ഞു
സ്ഥലം വിട്ടു നൽകുക മാത്രമല്ല, പറമ്പ് കൊത്തിക്കിളച്ച് റോഡിനോട് ചേർക്കാനും രംഗത്തിറങ്ങിയ ഭൂവുടമകൾ മാതൃകയാവുകയായിരുന്നു.

മഹല്ല് കമ്മറ്റിയുൾപ്പടെ നാട്ടുകാരാകട്ടെ, വീതി കൂട്ടൽ പ്രവൃത്തിയിൽ പങ്കാളികളാവുകയും റോഡിനു വേണ്ടിപൊളിക്കേണ്ടിവന്ന മതിലുകൾ കെട്ടിക്കൊടുക്കാനും മറ്റുമായി രംഗത്തിറങ്ങുകയും ചെയ്തിട്ടുണ്ട്. എല്ലാവരുംചേർന്ന് റോഡ് വീതി കൂട്ടുന്നത് മനോഹര കാഴ്ചയായി

Exit mobile version