Site icon CTV Online

കൊടിയത്തൂരിൽ കെ.എസ്.ഇ.ബി. മുറിച്ച മരങ്ങൾക്ക് നഷ്ട പരിഹാരം കിട്ടിയില്ല; നാട്ടുകാർ സമരത്തിലേക്ക്

കൊടിയത്തൂർ : കെ.എസ്.ഇ.ബി. ഹൈ ടെൻഷൻ ലൈൻ വലിക്കാനും ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുമായി മുറിച്ചുമാറ്റിയ മരങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനെതിരേ നാട്ടുകാർ സമരത്തിനൊരുങ്ങുന്നു. വെസ്റ്റ് കൊടിയത്തൂർ കമ്പളത്ത് ജങ്‌ഷനിലും ചാലക്കലും ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്നതിനും വെസ്റ്റ് കൊടിയത്തൂർ-സൗത്ത് കൊടിയത്തൂർ റോഡിൽ ഹൈ ടെൻഷൻ ലൈൻ വലിച്ചതിനുമാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. നഷ്ടപരിഹാരം നൽകണമെന്ന് സംഗമം വെസ്റ്റ് കൊടിയത്തൂർ പ്രവർത്തകസമിതിയോഗം ആവശ്യപ്പെട്ടു. ഇലക്‌ട്രിസിറ്റി ബോർഡ് ചീഫ് എൻജിനിയർ ഓഫീസിന് മുൻപിൽ നാട്ടുകാർ ധർണ നടത്തും.

Exit mobile version