newsdesk
ഗാന്ധിജയന്തി ദിനത്തില്‍ കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളും, അനുബന്ധ സ്ഥാപനങ്ങളും പരിസരവും ജീവനക്കാരും, ഭരണസമിതി അംഗങ്ങളും ചേര്ന്ന് ശുചീകരിച്ചു. റിക്രിയേഷന്‍ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ ഗാന്ധിജയന്തിദിനവും ശുചിത്വദിനമായി ആചരിക്കുന്നതോടൊപ്പം, മഴക്കാലപൂര്‍വ്വ ശുചീകരണവും നടത്തിവരുന്നുണ്ട്. ബാങ്ക്സെക്രട്ടറി ടി.പി. മുരളീധരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡണ്ട് കെ.ടി. ഗഫൂര്‍ അധ്യക്ഷനായ ചടങ്ങില്‍ അസി. സെക്രട്ടറി സി. ഹരീഷ്, ഷീല പി.എസ്., സി.ടി. ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.റിക്രിയേഷന്‍ ക്ലബ് സെക്രട്ടറി അനസ്. ടി സ്വാഗതം പറഞ്ഞു.