newsdesk
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് അക്ഷയ സെൻ്റർ നടത്തിപ്പുകാരനെ സ്ഥാപനത്തിൽ നിന്ന് ബലമായി പിടിച്ചിറക്കി കൊണ്ട് പോവുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ മുക്കം പോലീസ് കേസെടുത്തു. വധശ്രമം, തട്ടിക്കൊണ്ടുപോവൽ ഉൾപ്പെടെയുള്ളവക്കാണ് കേസെടുത്തത്.
ചുള്ളിക്കാപറമ്പ് അക്ഷയ സെൻ്റർ നടത്തിപ്പുകാരനായ ആബിദിനെ കഴിഞ്ഞ ദിവസമാണ് സ്ഥാപനത്തിലെത്തി ഒരു സംഘമാളുകൾ ബലമായി പിടിച്ചിറക്കി കൊണ്ട് പോയി ക്രൂരമായി മർദിച്ചത്. സാരമായി പരിക്കേറ്റ ആബിദ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടന്നും ഉടൻ പിടിയിലാവുമെന്നും മുക്കം പോലീസ് അറിയിച്ചു
‘
അതേ സമയം അക്ഷയ സെൻ്ററിൽ നടന്ന ആക്രമണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗം പ്രതിഷേധിച്ചു.