Site icon CTV Online

പഞ്ചായത്ത് തല കായികമേള, ചെമ്പുകടവ് ജി യു പി സ്കൂളിന് മിന്നും വിജയം

കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന കോടഞ്ചേരി പഞ്ചായത്ത് തല എൽ പി വിഭാഗം കായികമേളയിൽ ജി യു പി സ്കൂൾ ചെമ്പുകടവ് ഫസ്റ്റ് റണ്ണേഴ്സ് അപ്പായി. 100 മീറ്റർ, 50 മീറ്റർ ഇനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അനുപമ ബാബു വ്യക്തിഗത ചാമ്പ്യനായി തെരെഞ്ഞെക്കപ്പെട്ടു.

കോടഞ്ചേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മിനി സണ്ണി വാർഡ് മെമ്പർ ശിവദാസൻ തുടങ്ങിയവർ സന്നിഹിതരായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രധാന അദ്ധ്യാപകൻ സുരേഷ് തോമസ്, അധ്യാപകരായ അഖിൽ സണ്ണി, ഫസ്‌ന എ പി, ഗീതു സി, ബിജില വി.എം, റസീന റസാഖ്, ഷീജ ടി തുടങ്ങിയവർ നേതൃത്വം നൽകി.

Exit mobile version