Site icon CTV Online

സഹയാത്ര 2026 വിഭിന്നശേഷി വയോജന സഹായ ഉപകരണ നിർണയ ക്യാമ്പ് നടത്തി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വിഭിന്ന ശേഷി വയോജന സഹായ ഉപകരണ നിർണയ ക്യാമ്പ് സഹയാത്ര 2026 കോടഞ്ചേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ വിൻസൻറ് വടക്കേമുറിയിൽ,റിയാന സുബൈർ,മിനി സണ്ണി, ഡോക്ടർമാരായ നീലിമ എൻ പി, അബ്ദുള്ളക്കുട്ടി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഖിൽ പി എൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റൂബി തമ്പി ,ബാബുപട്ടരാട്, റോയി കുന്നപ്പള്ളി, ശിവദാസൻ താഴെ പാലാട്ട്, ജിജി എലുവാലുങ്കൽ, ബേബി വളയത്തിൽ, വിൽസൺ തറപ്പേൽ, ചന്ദ്രൻ സി കെ, ജോബി ജോസഫ്, സജിനി രാമൻകുട്ടി, റെജി തമ്പി നാൻസി ജോഷി, ജ്യോതി സന്തോഷ്, ബിന്ദു ജോർജ്, റീന ബിജു ഐസിഡി എസ് ഓഫീസർ നസീറ പി എ എന്നിവർ പ്രസംഗിച്ചു.

Exit mobile version