Site icon CTV Online

ഡി വൈ എഫ് ഐ, എസ് എഫ് ഐ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

കോടഞ്ചേരിഃ കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഗവ:യു.പി.സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായ, തകർന്ന് വീഴാറായ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിന് രണ്ട് വര്‍ഷമായി നിരവധി തവണ നിവേദനങ്ങൾ നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത യു.ഡി.എഫ് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്ഐ-എസ്.എഫ്.ഐ നേതൃത്വത്തില്‍ മാർച്ച് നടത്തി.പ്രതിഷേധ മാർച്ച് DYFI കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം :ജാഫർ ഷരീഫ് ഉദ്ഘാടനം ചെയ്തു.


ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് എക്സികൂട്ടിവ് ശരത്ത് സി.എസ് സ്വാഗതം പറഞ്ഞു. എസ്.എഫ്.ഐ തിരുവമ്പാടി ഏരിയ പ്രസിഡന്റ് ഫസല്‍ അധ്യക്ഷത വഹിച്ചു.റാഷിദ് ഗസ്സാലി, ഷെജിന്‍.എം.എസ്, അര്‍ഷദ്,സുധീഷ് കുമാര്‍,രൂപേഷ് എന്നിവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

Exit mobile version