Site icon CTV Online

പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

കോടഞ്ചേരി: ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും നീറ്റ് ചോദ്യപേപ്പർ അട്ടിമറി ആരോപിച്ച് സമാധാനപരമായി സമരം നടത്തിയ കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചു ജയിലിൽ അടച്ച മോദി സർക്കാരിന്റെയും ഡൽഹി പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പൊതുയോഗം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി,കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, മിനി സണ്ണി, റോയ് കുന്നപ്പള്ളി, ബേബി വളയത്തിൽ, ബിജു ഓത്തിക്കൽ,ബേബി കോട്ടപ്പള്ളി,ഫ്രാൻസിസ് മുണ്ടാട്ടിൽ, ചന്ദ്രൻ മങ്ങാട്ടുകുന്നിൽ, രഞ്ജിഷ് പാറേക്കാട്ടിൽ,ജോയ് മോളെ കുന്നേൽ, ദേവസ്യ പാപ്പാടി, ബിബി തിരുമല, സേവിയർ കുന്നത്തേട്ട്, ജോൺ നെടുങ്ങാട്ട്, പാപ്പച്ചൻ മുതുപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

Exit mobile version