Site icon CTV Online

കോടഞ്ചേരിയിൽ വാട്ടർ എടിഎം തുറന്നു; ഒരു രൂപയ്ക്ക് ഒരു ലീറ്റർ വെള്ളം

കോടഞ്ചേരി∙പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 5 ലക്ഷം അനുവദിച്ച് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച വാട്ടർ എടിഎം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.ഒരു രൂപയ്ക്ക് ഒരു ലീറ്റർ വെള്ളം ലഭിക്കും. തണുത്തതും ചൂടുള്ളതും സാധാരണ വെള്ളവും ലഭിക്കുന്ന വാട്ടർ എടിഎം ആണ് സ്ഥാപിച്ചത്.ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാംപെയ്നിന്റെ ഭാഗമായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകയും തുച്ഛമായ നിരക്കിൽ സാധാരണക്കാർക്ക് ഗുണനിലവാരമുള്ള ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാട്ടർ എടിഎം സ്ഥാപിച്ചത് എന്ന് അലക്സ് തോമസ് ചെമ്പകശ്ശേരി പറഞ്ഞു.

പണം നൽകാൻ ഓൺലൈൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ് അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷ സൂസൻ വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ ലിസി ചാക്കോ, ചിന്ന അശോകൻ, റിയാനസ് സുബൈർ, റോസമ്മ തോമസ്, സിസിലി ജേക്കബ്, ലീലാമ്മ കണ്ടത്തിൽ, വനജ വിജയൻ, പഞ്ചായത്ത് സെക്രട്ടറി കെ.സീനത്ത്, അസി. സെക്രട്ടറി അനിത കുമാരി, ജൂനിയർ സൂപ്രണ്ട് ജൂബി ജോബി എന്നിവർ പങ്കെടുത്തു.

Exit mobile version