കൂടത്തായി സെന്റ് മേരീസ് ഹൈസ്ക്കൂൾ എസ് പി.സി.യുടെ നേതൃത്വത്തിൽ കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർ അഭിലാഷിന് യാത്രയപ്പ് നൽകി

newsdesk

കൂടത്തായി : കൂടത്തായി സെന്റ് മേരീസ് ഹൈസ്ക്കൂൾ എസ് പി.സി.യുടെ നേതൃത്വത്തിൽ കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർ അഭിലാഷിന് യാത്രയപ്പ് നൽകി

ലഹരിമാഫിയകളേയും ലഹരി ‘ഉപയോഗിക്കുന്നവരേയും നമ്മളിൽ നിന്ന് ഒറ്റപ്പെടുത്തേണ്ടത് ഈ സമൂഹത്തിന്റെയും വളർന്ന് വരുന്ന തലമുറയുടെയും അഭിവാജ്യ ഘടകമാണന്നും സ്കൂൾ കുട്ടികളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ വളരെ രഹസ്യമായി അറിയുകയും, അത് ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കുകയും ചെയ്യാൻ എല്ലാവരും ഒറ്റ കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എസ് പി സി. ടെ ഒരു വിങ്ങ് തന്നെയാണ് സെന്റ് മേരീസ് ഹൈസ്ക്കൂളിൽ ഉള്ളതെന്നും യാത്രയപ്പ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ചടങ്ങിൽ എസ് പി.സി. പിടിഎ പ്രസിഡണ്ട് സത്താർ പുറായിൽ അധ്യക്ഷനായി. സ്കൂൾ മാനേജർ ബിബിൻ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച്. എം. ഷൈനി തോമസ് മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ച് കൊണ്ട് – സി.പി. ഒ റെജി .ജെ കരോട്ട് , പി.ടി.എ പ്രസിഡണ്ട് മുജീബ് – കെ.കെ. , സ്റ്റാഫ് സെക്രട്ടറി സുധേഷ് , സുമി ഇമ്മാനുവൽ , എന്നിവർ സംസാരിച്ചു .അജേഷ് കെ ആന്റോ സ്വാഗതവും, സീനിയർ കേഡറ്റ് തീർത്ഥ എസ് നന്ദിപറഞ്ഞു

error: Content is protected !!