
newsdesk
കോടഞ്ചേരി: മദ്യലഹരിയിൽ രക്ഷിതാക്കൾ കുഞ്ഞിനെ അങ്ങാടിയിൽ മറന്നു. ലഹരിയിൽ ഇരുവരും തമ്മിലുള്ള കലഹത്തിലായിരുന്നു. അർധരാത്രിയായതോടെ വിജനമായ അങ്ങാടിയിൽ അലയുകയായിരുന്ന കുട്ടിയെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി. സുരക്ഷിതമായി വീട്ടിലെത്തിക്കുകയായിരുന്നു.
കോടഞ്ചേരിയിൽ കഴിഞ്ഞ ദിവസം അർധരാത്രി യോടെനടന്ന സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: തെയ്യപ്പാറ സ്വദേശികളായ യുവാവും യുവതിയും മദ്യലഹരിയിൽ വൈകുന്നേരം മുതൽ കുട്ടിയോടൊപ്പം കോടഞ്ചേരി അങ്ങാടിയിലുണ്ടായിരുന്നു.
കടത്തിണ്ണയിലിരുത്തിയ കുട്ടിയെ കൂടെക്കൂട്ടാതെ പരസ്പരം കലഹിച്ചിരുന്ന ഇരുവരും രാത്രി വൈകി മടങ്ങിപ്പോയി. ഇതിനിടെ, രാത്രി 11മണിയോടെ കടയടച്ച് പോവുകയായിരുന്ന ഒരു യുവാവ് അങ്ങാടിയിൽ അലഞ്ഞുതിരിയുന്ന കുഞ്ഞിനെ ക്കണ്ട് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലെച്ച് പരിശോധനക്ക് വിധേയമാക്കി. തുടർന്ന് സുരക്ഷിതമായി വീട്ടിലെത്തിച്ചു. യുവതിയെ പെട്രോളൊഴിച്ച് അപായപ്പെടുത ശ്രമിച്ചുവെന്ന പരാതി യുവാവിനെതിരേ ഏതാനും മാസംമുമ്പ് കേസെടുത്തിരുന്നു.യുവതിയെ പെട്രോളൊഴിച്ച് അപായപ്പെടുതാൻ ശ്രമിച്ചുവെന്ന പരാതിയിൽ യുവാവിനെതിരേ ഏതാനും മാസംമുമ്പ് കേസെടുത്തിരുന്നു.