അവധി ദിനങ്ങളിൽ മുന്നറിയിപ്പ് അവഗണിച്ച് കോടഞ്ചേരി , പതങ്കയത്ത് സഞ്ചാരികൾ

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ ഇരുവഞ്ഞി പുഴയിലെ പതങ്കയത്ത് സഞ്ചാരികൾമുന്നറിയിപ്പ് അവഗണിച്ച് ഈ മഴക്കാലത്ത് വെള്ളത്തിൽ ഇറങ്ങുന്നു. മഴക്കാലമായതിനാൽ ഏത് നിമിഷവും വനത്തിൽ മഴപെയ്യാൻ സാധ്യതയുള്ള പ്രദേശമാണിത്. പുഴയുടെ പ്രദേശങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും വനത്തിൽ മഴ പെയ്യുന്നത് അറിയുവാൻ സാധിക്കുകയില്ല. വനത്തിൽ മഴ പെയ്യുമ്പോൾ വെള്ളം ശക്തിയോടെ ഒഴുകിയെത്തുകയും പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും പല ജീവനുകളും അപകടത്തിൽ പെടാനും സാധ്യത കൂടുതൽ ആണ് .എന്നിട്ടും മുന്നറിയിപ്പുകൾ വക വെക്കാതെ ആളുകൾ ഇവിടെ എത്തുകയാണ് .

error: Content is protected !!